ലഹരിമരുന്ന് പായ്ക്കറ്റ് മാലിന്യത്തിനടുത്ത് ഉപേക്ഷിച്ച്‌ ലൊക്കേഷന്‍ വാട്സപ്പ് വഴി കൊടുക്കുന്ന നൈജീരിയക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

0
58

കൊച്ചി: കൊച്ചിയിലേക്ക് സിന്തറ്റിക് ലഹരിയെത്തിക്കുന്ന രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍.

നൈജീരിയന്‍ പൗരന്‍ ഒക്കോങ്കോ ഇമ്മാനുവലാണ് കൊച്ചി സിറ്റി പൊലീസിന്‍റെ പിടിയിലായത്. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ ആദ്യം പിടികൂടിയ പൊലീസ് ഇവരിലൂടെയാണ് നൈജീരിയന്‍ പൗരന്‍ ഒക്കോങ്കോ ഇമ്മാനുവലിലേക്ക് എത്തിയത്. ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് ഒക്കോങ്കോയാണ്.

ഇടപാടുകാര്‍ ആവശ്യപ്പെടുന്ന അളവില്‍ ലഹരിമരുന്ന് പാക്ക് ചെയ്ത് ബംഗ്ലൂരു നഗരത്തിലെ മാലിന്യകൂമ്ബാരങ്ങള്‍ക്ക് സമീപം ഉപേക്ഷിക്കുകയും ലൊക്കേഷന്‍ വാട്സപ്പ് വഴി അയച്ചു നല്‍കിയുമാണ് വിവിധ ഭാഗങ്ങളിലേക്ക് ലഹരിയെത്തിക്കുന്നത്. പണം മുന്‍കൂട്ടി കൈമാറിയാണ് ഇടപാട്. ഇത് കൃത്യമായി മനസിലാക്കിയ അന്വേഷണ സംഘം വിരിച്ച വലയില്‍ നൈജീരിയക്കാരന്‍ ഒക്കോങ്കോ കുടുങ്ങുകയായിരുന്നു. കാറില്‍ ഭാര്യയോടൊപ്പമെത്തിയ ഒക്കോങ്കോയെ അതിസാഹസികമായാണ് കൊച്ചി സിറ്റി പൊലീസ് കീഴടക്കിയത്.കോടികളുടെ സിന്തറ്റിക് ലഹരിമരുന്നാണ് ഒക്കോങ്കോയുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് കടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here