സിയൂള്‍: കൊറിയന്‍മേഖലയില്‍ നടക്കുന്ന യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം തുടരവേ എതിരാളികള്‍ക്ക് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.
ആണവാക്രമണ ശേഷിയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ചാണ് പുതിയ പ്രകോപനം. റേഡിയോ ആക്ടീവതയുള്ള സുനാമി സൃഷ്ടിക്കാന്‍ കഴിയുന്ന ഡ്രോണാണ് പരീക്ഷിച്ചത്. ഡ്രോണ്‍ വെള്ളത്തിനടിയില്‍ 80 മുതല്‍ 150 മീറ്റര്‍ താഴ്ചയില്‍ 59 മണിക്കൂറിലധികം സമയം സഞ്ചരിച്ചു. കിഴക്കന്‍ തീരത്തെ കടലില്‍ പൊട്ടിത്തെറിച്ചതായും ഉത്തരകൊറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരമാധികാരി കിംഗ് ജോംഗ് ഉന്നിന്‍റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നതെന്ന് വെള്ളിയാഴ്ച ഉത്തരകൊറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെസിഎന്‍എ അറിയിച്ചു.