റായ്ബറേലി (യു.പി) : എം.സി.എഫ് റായ്ബറേലി സ്റ്റേഡിയത്തിന് ചരിത്ര മുഹൂര്‍ത്തം. ഇന്ത്യന്‍ വനിത ഹോക്കി ടീം മുന്‍ നായിക റാണി രാംപാലിന്റെ പേരിലാണ് സ്റ്റേഡിയം ഇനി അറിയപ്പെടുക.
റാണി ഗേള്‍സ് ഹോക്കി ടര്‍ഫ് എന്ന് ഇതിനെ പുനര്‍നാമകരണം ചെയ്തു.
കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിന് വനിത ഹോക്കി താരത്തിന്റെ പേരിടുന്നത്. ഹോക്കിയില്‍ താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സ്റ്റേഡിയത്തിന് പേരിട്ടത് വാക്കുകള്‍ക്കതീതമായ വികാരമുണ്ടാക്കുന്നതായി റാണി പറഞ്ഞു. 28കാരിയായ താരം രാജ്യാന്തര ജഴ്സിയില്‍ 250ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ടോക്യോ ഒളിമ്ബിക്സിനുശേഷം പരിക്ക് വേട്ടയാടിയതിനാല്‍ ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും നഷ്ടമായെങ്കിലും ഹോക്കി പ്രോ ലീഗിലൂടെ കളത്തില്‍ തിരിച്ചെത്തി.