തൊടുപുഴ: ഇടുക്കി പുഷ്പഗിരിയിൽ സ്കൂട്ടർ യാത്രക്കാരനു നേർക്ക് കടുവകൾ പാഞ്ഞടുത്തു. ഉദയഗിരിക്കും പുഷ്പഗിരിക്കും ഇടയിൽ മൊബൈൽ ടവറിനോട് ചേർന്നാണ് സംഭവം. സമീപവാസിയായ സ്കൂട്ടർ യാത്രക്കാരൻ മോബിന് നേരെയാണ് കടുവകൾ പാഞ്ഞടുത്തത്.
ടിപ്പർ ഡ്രൈവറായ മോബിൻ കട്ടപ്പനക്ക് പോകാൻ സ്കൂട്ടറിൽ വരുമ്പോൾ റോഡിൽ നിന്ന ചെറുതും വലുതുമായ കടുവകൾ മോബിന് നേരെ പാഞ്ഞടുത്തതായാണ് വിവരം. തുടർന്ന് ബഹളം വച്ച്നാട്ടുകാരെ അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനേത്തുടർന്ന് പ്രദേശത്ത് അധികൃതർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.