പിതാവ് കൊണ്ട് ചെന്നാക്കിയ പരീക്ഷാകേന്ദ്രം മാറിപ്പോയി, ജീപ്പില്‍ സൈറണും മുഴക്കി പെണ്‍കുട്ടിയെ ഹാളിലാക്കി പൊലീസ്

0
58

അഹമ്മദാബാദ്: ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളെ പിതാവ് കൊണ്ട് ചെന്നാക്കിയത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്താനാവുമോയെന്ന് ടെന്‍ഷനടിച്ച് നിന്നിരുന്ന പെണ്‍കുട്ടിയെ സഹായിച്ച് യുവ പൊലീസുകാരന്‍. ഗുജറാത്തിലാണ് സംഭവം. മകളെ പരീക്ഷാ കേന്ദ്രത്തിലാക്കി പിതാവ് മടങ്ങിപ്പോയിരുന്നു. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് അബദ്ധം പറ്റിയ വിവരം പെണ്കുട്ടി തിരിച്ചറിയുന്നത്.

ഇതോടെ ഹാള്‍ ടിക്കറ്റ് വീണ്ടും പരിശോധിച്ചതോടെയാണ് തനിക്ക് പരീക്ഷ എഴുതേണ്ട കേന്ദ്രത്തിലേക്ക് ഇനിയും ഇരുപത് കിലോമീറ്റര്‍ കൂടിയുണ്ടെന്ന് വ്യക്തമായത്. പിതാവ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങുക കൂടി ചെയ്തതോടെ പെണ്‍കുട്ടി ടെന്‍ഷനിലായി. സമയത്ത് പരീക്ഷ എഴുതാനാവുമോയെന്നും ഒരു വര്‍ഷം നഷ്ടമാവുമോന്നും ഭയന്നിരിക്കുന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍  ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന്‍ ശ്രദ്ധിച്ചിരുന്നു. കുട്ടിയോടെ വിവരം തിരക്കിയപ്പോഴാണ് സംഭവം മനസിലായത്. തൊട്ട് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന്‍  സൈറണും മുഴക്കി കുട്ടിയ 20 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

കൃത്യസമയത്ത് ഹാളിലെത്തിച്ച് കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കാനും പൊലീസുകാരന്‍ മറന്നില്ല. നിരവധി പ്പേരാണ് പൊലീസുകാരന്‍റെ പ്രവര്ത്തിക്ക് അഭിനന്ദനവുമായി വരുന്നത്. ആദര്‍ശ് ഹെഗ്ഡേ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നല്ല പൊലീസുകാരെയാണ് സമൂഹമത്തിന് ആവശ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here