ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍

0
90

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ വേദിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. രാജ്യം കാത്തിരുന്നത് പോലെ എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍ പുരസ്‌കാരം. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് എംഎം കീരവാണിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഒരു ഇന്ത്യന്‍ സിനിമയില്‍ നിന്നും ഒറിജിനല്‍ സോങ് വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ ഗാനമായി ഇത് ചരിത്രത്തില്‍ ഇടംപിടിച്ചു. 2009-ല്‍ ഇതേ വിഭാഗത്തില്‍ സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ പുരസ്‌കാരം നേടിയിരുന്നു. ദിസ് ഈസ് ലൈഫ് -മിറ്റ്‌സ്‌കി, ഡേവിഡ് ബൈര്‍ണ്‍, റയാന്‍ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാന്‍ കൂഗ്ലര്‍: ഹോള്‍ഡ് മൈ ഹാന്‍ഡ് – ലേഡി ഗാഗ, ബ്ലഡ്‌പോപ്: അപ്ലോസ് – ഡയാന വാരന്‍ എന്നീ ഗാനങ്ങളെ പിന്തള്ളിയാണ് ‘നാട്ടു നാട്ടു’ ഓസ്‌കറില്‍ മുത്തമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here