‘പകലും പാതിരാവും’, ട്രെയിലര്‍

0
64

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു എന്നതാണ് പുതിയ വാര്‍ത്ത.

ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിക്കുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി.

LEAVE A REPLY

Please enter your comment!
Please enter your name here