വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് സഞ്ജയ് ദത്താണ്. കെജിഎഫിലെ വില്ലൻ കഥാപാത്രമായ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ സഞ്ജയ് ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.
സഞ്ജയ് ദത്തിന്റെ വർക്കൗട്ട് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെയാണ് ദത്ത് വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്.
മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി വിജയിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംവിധാനം മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ലോകേഷ് കനകരാജ് ആണ് നിർവഹിക്കുന്നത്. എസ്.എസ്. ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിലാണ് ഇപ്പോൾ നടക്കുന്നത്.
ബോക്സ് ഓഫീസിൽ വിജയക്കൊടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനഗരാജിന്റെയും റീയൂണിയൻ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമതും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദളപതി 67 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. പി ആർ ഓ : പ്രതീഷ് ശേഖർ.