മൈക്ക് ടൈസന്‍ വീണ്ടും റിങ്ങിലേക്ക്

0
82

ന്യൂയോര്‍ക്ക്: മൈക്ക് ടൈസന്‍ മടങ്ങിവരവിന് ഒരുങ്ങുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന പ്രദര്‍ശന മത്സരത്തിനു വേണ്ടിയാണ് 54-കാരനായ ടൈസന്‍ വീണ്ടും ബോക്‌സിങ് ഗ്ലൗ അണിയുന്നത്.മുന്‍ ബോക്‌സിങ് ചാമ്പ്യനും കമന്റേറ്ററും പരിശീലകനുമായ 51-കാരന്‍ റോയ് ജോണ്‍സ് ജൂനിയറാണ് ടൈസന്റെ എതിരാളി. സെപ്റ്റംബര്‍ 12-ന് കാലിഫോര്‍ണിയയിലെ ഡിഗ്നിറ്റി ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം നടക്കുക. വെര്‍ച്വല്‍ സോഷ്യല്‍ മീഡിയ മ്യൂസിക് പ്ലാറ്റ്‌ഫോമായ ട്രില്ലറാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മേയില്‍ ബോക്‌സിങ് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ ടൈസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ബോക്‌സിങ് റിങ്ങിലേക്ക് മടങ്ങിവരാന്‍ താത്പര്യമുണ്ടെന്ന് ‘അയേണ്‍ മൈക്ക്’ എന്നറിയപ്പെടുന്ന ടൈസന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here