ലണ്ടന്‍: യു.കെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജയായ ഡോക്ടറും മെഡിക്കല്‍ പ്രൊഫസറുമായ മേഘന പണ്ഡിറ്റിനെ തിരഞ്ഞെടുത്തു.
ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മേഘന. മാര്‍ച്ച് 1ന് ചുമതലയേല്‍ക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ മേഘന ഇവിടെ ഇടക്കാല സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഗൈനക്കോളജി വിദഗ്ദ്ധയായ മേഘന നേരത്തെ യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് മിഷിഗണില്‍ ഗസ്റ്റ് ലക്‌ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓക്സ്‌ഫഡ് ആസ്ഥാനമായുള്ള നാല് ആശുപത്രികളടങ്ങുന്നതാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്.