ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാശിവരാത്രി പ്രമാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിച്ചിട്ടുണ്ട്.
ശിവരാത്രി ചടങ്ങുകള്‍ ക്രമസമാധാന പ്രശ്നങ്ങളോ അപകടങ്ങളോ ഇല്ലാതെ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആലുവ ശിവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അന്നദാനവും ഒരുക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായിട്ടുള്ള ആദ്യ ശിവരാത്രി ആയതിനാല്‍ ഇക്കുറി ബലി തര്‍പ്പണത്തിന് തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ആലുവ മണപ്പുറത്തെ കടവുകളില്‍ ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും പൊലീസും ഫയര്‍ ഫോഴ്സ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ശിവരാത്രി ദിനത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 210 പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. കൊച്ചി മെട്രോയും അധിക സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.