രാജ്യത്തെ ഏത് തരത്തിലുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്.
ഇപ്പോഴിതാ, Aadhaar Cardമായി ബന്ധപ്പെട്ട സ്റ്റാറ്റസുകള്‍ പരിശോധിക്കുന്നതിനായി ആധാര്‍ കാര്‍ഡുകളുടെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ Toll Free Number അവതരിപ്പിച്ചു.
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (IVR) എന്ന ഈ പുതിയ സാങ്കേതികവിദ്യ പൂര്‍ണമായും സൗജന്യസേവനമാണ് നല്‍കുന്നത്.
Aadhaar ഉപഭോക്താക്കള്‍ക്ക് അവരുടെ ആധാര്‍ എന്‍റോള്‍മെന്റ് അല്ലെങ്കില്‍ അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ്, എസ്‌എംഎസ് വഴി വിവരങ്ങള്‍ അറിയാനുള്ള സംവിധാനം എന്നിവയെല്ലാം എപ്പോള്‍ വേണമെങ്കിലും UIDAIയുടെ ഈ ടോള്‍ ഫ്രീ നമ്ബറിലൂടെ ലഭിക്കുന്നതാണ്. ഇതിനായി ആധാര്‍ അതോറിറ്റി അവതരിപ്പിച്ചിരിക്കുന്ന 1947 എന്ന Toll Free Numberല്‍ വിളിക്കാം. പുതിയ ടോള്‍ ഫ്രീ നമ്ബര്‍ സേവനത്തെ കുറിച്ച് UIDAI തങ്ങളുടെ ട്വിറ്റര്‍ പേജിലും വിവരിക്കുന്നുണ്ട്.
കമ്ബ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സിസ്റ്റവുമായി സംവദിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 24×7 സാങ്കേതികവിദ്യയാണ് ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സര്‍വീസസ് (IVRS). ഇത് ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ പരിഹരിക്കാനും അതുപോലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കോള്‍ കൈമാറാനും സഹായിക്കുന്നു.
അതേസമയം, ആധാര്‍ എന്‍റോള്‍മെന്റ്/അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കല്‍, ആധാര്‍ പിവിസി കാര്‍ഡ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യല്‍, എന്‍റോള്‍മെന്റ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഏതൊരു സാധാരണക്കാരനും ചോദിച്ചറിയാനുള്ള പുതിയ സംവിധാനവും UIDAI ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘ആധാര്‍ മിത്ര’ എന്ന പുതിയ AI/ML അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടാണ് ഈ സേവനം പ്രദാനം ചെയ്യുന്നത്. Aadhaarമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും മറ്റും Aadhaar Mitra മികച്ച ഉപായമാണ്.