മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ പുകഴ്ത്തി വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ട്വിറ്ററിലൂടെയാണ് താരത്തിനെ അഭിനന്ദിച്ച് ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോയുടെ സന്ദേശം.
പൗലോ കൊയ്‌ലോയുടെ ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, “രാജാവ്. ഇതിഹാസം. സുഹൃത്ത്. എന്നാൽ എല്ലാറ്റിലുമുപരി മികച്ച നടൻ (പാശ്ചാത്യ രാജ്യങ്ങളിൽ അദ്ദേഹത്തെ അറിയാത്തവരോട്, “മൈ നെയിം ഈസ് ഖാൻ- ഐ ആം നോട്ട് ടെററിസ്റ്റ്” എന്ന സിനിമ കാണാന്‍ നിർദ്ദേശിക്കുന്നു)”. ഷാരൂഖിന്‍റെ മന്നത്ത് എന്ന മുംബൈയിലെ വസതിക്ക് മുന്നില്‍ അദ്ദേഹത്തെ കാണാന്‍ അളുകള്‍ കൂടിനില്‍ക്കുന്നതും, ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോയും ട്വീറ്റിനൊപ്പം പൗലോ കൊയ്‌ലോ ചേര്‍ത്തിട്ടുണ്ട്.
ഷാരൂഖിനെ അറിയാത്തവര്‍ക്ക് അദ്ദേഹത്തെ ഇത്രയും നന്നായി ആരും പരിചയപ്പെടുത്തി കാണില്ല, എന്നാണ് ഒരു ഷാരൂഖ് ആരാധകന്‍ ഈ ട്വീറ്റിനോട് പ്രതികരിച്ചത്.
അതേ സമയം ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ മുതൽക്കൂട്ടായിരിക്കുകയാണ് ഷാരൂഖ് ചിത്രമെന്നാണ് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയിൽ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്.
എട്ട് ദിവസത്തിൽ 417 കോടിയാണ് പഠാൻ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവർസീസിൽ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷൻ ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ‘