പപ്പായക്ക് ഇങ്ങനെയും ഗുണങ്ങളോ!; അതിശയിപ്പിക്കുന്ന ആറ് ആരോഗ്യ ഗുണങ്ങള്‍ ഇതാ.

0
61

നിങ്ങള്‍ ആരോഗ്യമുള്ളവരാകാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ കഴിക്കുക എന്നതു തന്നെയാണ്.

പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. ഈ പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം നല്‍കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. അത്തരത്തില്‍, നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പപ്പായ. നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്‌ പച്ച പപ്പായയില്‍ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

നമുക്ക് അറിയാത്ത പല ഗുണങ്ങും പപ്പായക്കുണ്ട്. ശരീരഭാരം കുറയ്‌ക്കുന്നത് മുതല്‍ മുറിവുകള്‍ ഉണക്കുന്നത് വരെ ഒരുപാട് ഗുണങ്ങള്‍. പപ്പായയുടെ അത്ര അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം. പച്ച പപ്പായയുടെ ആശ്ചര്യപ്പെടുത്തുന്ന 6 ആരോഗ്യ ഗുണങ്ങള്‍ ഇതാ,

1. ദഹനം മെച്ചപ്പെടുത്തുന്നു

പപ്പായ നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ഫൈബര്‍ വന്‍കുടലിന്റെയും കുടലിന്റെയും ആന്തരിക ശുദ്ധീകരണമായി പ്രവര്‍ത്തിക്കുന്നു. ഇത് അസിഡിറ്റി, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്നു.

2. ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവും അന്നജം ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനപ്രശ്നങ്ങളെ തടയുകയും മലവിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. പഠനങ്ങള്‍ പ്രകാരം പച്ച പപ്പായ കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം കുറയ്‌ക്കാനുള്ള ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്താം.

3. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

പപ്പായയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അലിയിക്കാനും പഴയവയെ നന്നാക്കാനും ഇത് സഹായിക്കും. അങ്ങനെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. പച്ച പപ്പായ ദിവസവും കഴിക്കുന്നത് മുഖക്കുരുവും പാടുകളും അകറ്റാന്‍ സഹായിക്കും.

4. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. കൂടാതെ, പപ്പായിലെ ഫൈബര്‍ സാന്നിധ്യം വിഷവസ്തുക്കളെയും മാലിന്യങ്ങളെയും വളരെ കാര്യക്ഷമമായി പുറന്തള്ളുന്നു. പപ്പായയിലെ എന്‍സൈമുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് ഗുണം ചെയ്യും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റക്സ് എന്ന എന്‍സൈം ശരീരത്തിനുള്ളില്‍ ശുദ്ധീകരിക്കുന്നു.

5. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പച്ച പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് നല്ലതാണ്. പപ്പായയില്‍ ഗണ്യമായ അളവില്‍ കരോട്ടിനോയിഡുകള്‍ ഉണ്ട്. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ രൂപീകരിക്കാന്‍ കാരണമാകുന്നു. വാസ്തവത്തില്‍, ക്യാരറ്റ്, തക്കാളി എന്നിവയെ പോലും മറികടക്കുന്നു. അതിനാല്‍, ആരോഗ്യമുള്ള കണ്ണുകള്‍ക്ക് പച്ച പപ്പായ കഴിക്കമം.

6. മുറിവുകള്‍ സുഖപ്പെടുത്തുന്നു

പപ്പായയുടെ പോഷക ഗുണം ശരീരത്തിലെ വീക്കം, മുറിവുകള്‍ എന്നിവ സുഖപ്പെടുത്തുന്നതിന് സഹായകമാകും. പപ്പായയിലെ എന്‍സൈമുകളും പോഷകങ്ങളും സ്വാഭാവികമായും രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കും. ഫൈറ്റോ ന്യൂട്രിയന്റുകള്‍ പുതിയ കോശങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ വേദന, വീക്കം, മറ്റ് അണുബാധകള്‍ എന്നിവ തടയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here