ഫഹദ് കന്നടയില്‍; ചിത്രം ബഗീര

0
53

നിര്‍മ്മാണം ഹൊംബാലെ ഫിലിംസ്

ഹദ് ഫാസില്‍ കന്നടയിലേക്ക്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നട അരങ്ങേറ്റം.

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് തിരക്കഥ. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് നിര്‍മ്മാണം. സി.ബി.ഐ ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്. ശ്രീഹരി അവതരിപ്പിക്കുന്ന നായക കഥാപാത്രവും സി.ബി.ഐ ഉദ്യോഗസ്ഥനാണ്.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ബഗീര ഒരുങ്ങുന്നത്. ഹൊംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ധൂമത്തിലും ഫഹദ് ഫാസില്‍ ആണ് നായകന്‍. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അടുത്ത മാസം കൊച്ചിയില്‍ ആരംഭിക്കും. ധൂമത്തില്‍ ഫഹദ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കി.

അപര്‍ണ ബാലമുരളിയാണ് നായിക. റോഷന്‍ മാത്യു ആണ് മറ്റൊരു താരം. യു ടേണ്‍, ലൂസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പവന്‍കുമാര്‍ ആണ് സംവിധാനം. ഛായാഗ്രഹണം പ്രീത ജയരാമന്‍.

മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ധൂമം റിലീസ് ചെയ്യുന്നുണ്ട്. അതേസമയം മലയാളത്തില്‍ പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ പുതിയ ചിത്രം. നവാഗതനായ അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here