ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ അരുണാചല്‍പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിച്ചു.
കഴിഞ്ഞ മാസം തവാങില്‍ നടന്ന സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് കിഴക്കന്‍ മേഖലയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. അരുണാചല്‍,സിക്കിം അതിര്‍ത്തികളിലെ സുരക്ഷാസ്ഥിതി ഗതികളെപ്പറ്റി വിലയിരുത്തുകയും ചെയ്തു. അതിര്‍ത്തിയില്‍ തുടരുന്ന ജാഗ്രതയും ഇതേ തീക്ഷ്ണതയോടെ തുടരണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇന്ത്യന്‍ വ്യോമ സേന ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് വരെ അതിര്‍ത്തിയില്‍ നടത്തുന്ന വ്യോമ അഭ്യാസത്തിന് മുന്നോടിയായാണ് ജനറല്‍ മനോജ് പാണ്ഡെയുടെ സന്ദര്‍ശനം. അഭ്യാസങ്ങളില്‍ റഫേല്‍സും സുഖോയ്-30എംകെഐ എന്നീ യുദ്ധവിമാനങ്ങള്‍ അണിനിരക്കും