റാഞ്ചി: ജാർഖണ്ഡിൽ ഇനിമുതൽ മാസ്ക് ധരിക്കാത്തവർക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് വർഷം തടവും. ഇത് സംബന്ധിച്ച ഓർഡിനൻസ് ജാർഖണ്ഡ് മന്ത്രിസഭ പാസാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും മാസ്ക് ധരിക്കാത്തവർക്കും ബാധകം.
ജാർഖണ്ഡിൽ 6,485 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64 പേർ മരിച്ചു. നിലവിൽ 3,397 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 3,024 പേർ രോഗമുക്തി നേടിയിട്ടുണ്ട്.