കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി  പൊന്നാനിയില്‍ 21 കേന്ദ്രങ്ങള്‍

0
88

മലപ്പുറം: പൊന്നാനി താലൂക്കില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി 21 കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോളജ് ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ആശുപത്രി എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പാലപ്പെട്ടി സി.കെ കണ്‍വെന്‍ഷന്‍ സെന്ററിലും എടപ്പാളില്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലും കദീജ കാസ്റ്റില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാട്ടേരി കണ്‍വെന്‍ഷന്‍ സെന്ററിലും വട്ടംകുളം ഗ്രാമപഞ്ചായത്ത് നടുവട്ടം വിവ ഓഡിറ്റോറിയം, മാണൂര്‍ മോഡേണ്‍ ഓഡിറ്റോറിയം, മലബാര്‍ ഡെന്റല്‍ കോളജ് എന്നിവിടങ്ങളിലുമാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിലും, കോളജ് ഹോസ്റ്റലിലും, ഐഡിയല്‍ സ്‌കൂളിലുമാണ് തവനൂര്‍ ഗ്രാമപഞ്ചായത്ത് ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കുന്നത്.

ആലങ്കോട് ഗ്രാമപഞ്ചായത്ത് കക്കടിപ്പുറം സംസ്‌കൃതി സ്‌കൂള്‍, പാവിട്ടപ്പുറം അസ്ബാഹ് അറബിക് കോളജ്, അസ്ബാഹ് അറബിക് കോളജ് ഹോസ്റ്റല്‍, അസ്ബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഗാലക്‌സി കണ്‍വെന്‍ഷന്‍ സെന്ററിലും രാജകീയ മംഗല്യഭവന്‍ ഓഡിറ്റോറിയത്തിലും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദാറുല്‍ ഖുറാന്‍ ഇസ്ലാമിക് സെന്ററിലുമാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. പൊന്നാനി നഗരസഭ എവറസ്റ്റ് ഓഡിറ്റോറിയം, എം.ഇ.എസ് കോളജ് ഓഡിറ്റോറിയം, എം.ഇ.എസ് കോളജ്, എം.ഇ.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന ജനകീയ രോഗ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കോവിഡ് സാമൂഹ്യ വ്യാപനമുണ്‍ായാല്‍ നിലവിലുള്ള ആരോഗ്യം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ആവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here