തൃക്കാക്കര നഗരസഭാ ചെയര്‍ പേഴ്സണെതിരെ പരാതിയുമായി സെക്രട്ടറി ബി. അനില്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കത്തിനെതിരെയാണ് പരാതി. സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നഗരസഭാ ചെയര്‍ പേഴ്‌സണില്‍ നിന്നും ഭരണപക്ഷ കൗണ്‍സിലറില്‍ മാരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നുമാണ് സെക്രട്ടറിയുടെ ആവശ്യം. നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ചെയര്‍ പേഴ്‌സണും കൗണ്‍സിലര്‍മാരും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. പോലീസിനും തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് തൃക്കാക്കര നഗര സഭ സെക്രട്ടറി പരാതി നല്‍കിയത്.
എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കം പ്രതികരിച്ചു. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയില്‍ പ്ലാന്‍ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ല. ഫയലുകളില്‍ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു