ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
വാഗമണിലേക്കുള്ള യാത്രക്കിടെ കുട്ടിക്കാനം-കട്ടപ്പന റോഡിൽ ആശ്രമം പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.