ദുബായ്‍ 30 ശതമാനം മദ്യനികുതി ഒഴിവാക്കി; മദ്യം വാങ്ങാനുള്ള ലൈസൻസ് ഇനി സൗജന്യം

0
57

ദുബായില്‍ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി . വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സിനുള്ള ഫീസാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) പിന്‍വലിച്ചത്. നഗരത്തിലെ ലഹരിപാനീയങ്ങളുടെ വില്‍പനക്ക് ഈടാക്കിയിരുന്ന  30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിര്‍ത്തലാക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ദുബായില്‍ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ദുബായിലെ മദ്യ വിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്റെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ദുബായിലുള്ളവർ ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബായിൽ മദ്യ വിൽപന വർധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നിരുന്നാലും, ദുബായിലെ ബാറുകളില്‍ ഒരു പൈന്റ് ബിയറിന് 10 ഡോളറിലധികമാണ് വില, മറ്റ് പാനീയങ്ങളുടെ നിരക്ക് ഇതിലും ഉയർന്നതാണ്. മേഖലയിലെ മദ്യം വിളമ്പുന്ന സ്ഥാപനങ്ങളിൽ ഇത് വിലയിടിവിന് കാരണമാകുമോ അതോ ചില്ലറ വിൽപനക്കാരിൽ നിന്ന്  മദ്യം വാങ്ങുന്നവരെ മാത്രമാണോ പുതിയ തീരുമാനം ബാധിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here