ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് സർക്കാരിന്റെ എയർ സുവിധ പോർട്ടലിൽ അവരുടെ ടെസ്റ്റ് റിപ്പോർട്ടുകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.