സന്നിധാനത്ത് ഭക്തിപ്രഭ ചൊരിഞ്ഞ് കർപ്പൂരാഴി

0
82

ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ഒരുക്കിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഉത്സവാന്തരീക്ഷമൊരുക്കി.

ദീപാരാധനയ്ക്ക് ശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു.

തുടർന്ന് പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്ക്കു മുന്നിൽ സമാപിച്ചു.

പുലിപ്പുറത്തേറിയ മണികണ്ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രമണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ, തുടങ്ങിയ ദേവതാവേഷങ്ങൾ ഉൾപ്പെടുത്തിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.

നാളെ(ഡിസംബർ 23) സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ വകയായി കർപ്പൂരാഴി ഘോഷയാത്ര നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here