ആലപ്പുഴ: എൻസിപിയുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യ ഷേർളി തോമസിനും എതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയുടെ പരാതിയിൽ ഹരിപ്പാട് പൊലീസാണ് കേസെടുത്തത്.
ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് മണ്ഡലത്തിൽ പെടാത്തവർ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ കാക്കയെ പോലെ കറുത്താനിരിക്കുന്നത് തുടങ്ങിയ അധിക്ഷേപങ്ങൾ ഉണ്ടായെന്നാണ് പരാതി. ഹരിപ്പാട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
മണ്ഡലം പ്രസിഡൻ്റ് ക്ഷണിച്ചിട്ടാണ് താൻ യോഗത്തിൽ പങ്കെടുത്തത് എന്നാണ് എംഎൽഎയുടെ പ്രത്രികരണം. നിയമസഭയിൽ നിന്ന് തിരികെ വരുന്ന വഴിയായതുകൊണ്ടാണ് ഭാര്യയെ കൂടെ കൂട്ടിയെതെന്നും എംഎൽഎ പറയുന്നു.