മുംബൈ: ഗെയിം കളിച്ചുകൊണ്ടിരുന്ന ഫോൺ അമ്മ തിരികെ വാങ്ങിയതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന് ജീവനൊടുക്കി.മുംബൈയിലെ ശിവാജി നഗറിലായിരുന്നു സംഭവം.ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസിനു ശേഷം അമ്മയുടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു. ഇതിനിടെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുതിര്‍ന്ന കുട്ടിയുടെ ഓണ്‍ലൈന്‍ ക്ലാസിനായി അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങുകയും വഴക്കു പറയുകയും ചെയ്തു.
ഇതില്‍ പ്രകോപിതാനായ കുട്ടി വീട്ടിലെ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.