വ്യാജ വാർത്തകൾക്കെതിരെ നരേന്ദ്ര മോദി;

0
48

വ്യാജവാര്‍ത്തകള്‍ക്കും അവയുടെ പ്രചാരണത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിഷയത്തെ ദേശീയതലത്തില്‍ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാന്‍ ഒരു വ്യാജവാര്‍ത്തയ്ക്ക് കെല്‍പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗമായ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരാള്‍, ഏതു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് പത്തുവട്ടം ചിന്തിക്കണം. അത് വിശ്വസിക്കുന്നതിന് മുന്‍പ് യഥാർത്ഥമാണോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഏത് വിവരത്തിന്റെയും യാഥാര്‍ഥ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. വ്യത്യസ്തയിടങ്ങളില്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കും”- പ്രധാനമന്ത്രി പറഞ്ഞു.

 

വ്യാജവാര്‍ത്തകള്‍ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിര്‍ബന്ധമാണ്. സാങ്കേതികവിദ്യയ്ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാകും. ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചേ മതിയാകൂ- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here