ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ

0
44

ദില്ലി: ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കെജരിവാളിന്റെ പുതിയ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here