കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി മോദി.

0
48

ദില്ലി: കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി മോദി. തർക്കങ്ങളിൽ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണമെന്നും മോദി പറഞ്ഞു. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം. കൊളോണിയൽ നിയമങ്ങൾ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി എന്നും മോദി പറഞ്ഞു.

നീതി നിർവഹണത്തിൽ പ്രാദേശിക ഭാഷകൾക്ക് നിർണായക സ്വാധീനം ഉണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമങ്ങൾ പ്രാദേശിക ഭാഷയിൽ ആയാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും വിശദീകരണം നൽകി. സാങ്കേതിക വിദ്യ നിയമവ്യവസ്ഥയുടെ അനിവാര്യ ഘടകമായി കഴിഞ്ഞു, 5g വരുന്നതോടെ ഇത് കൂടുതൽ ശക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here