മലപ്പുറം:14 കിലോ കഞ്ചാവുമായി യുവാവ് നിലമ്പൂർ പൊലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ്(28) ആണ് വലയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ബാഗുകളിൽ നിന്നായി എട്ട് പാക്കറ്റുകളിലായി സൂക്ഷിച്ച 14 കിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ വർഷം പ്രതി കഞ്ചാവുമായി ട്രെയിനിൽ നിലമ്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു.