തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകൾ ഇന്ന് നേരത്തെ അടയ്ക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയുമാണ്. ഇതോടെ ഇനി തിങ്കളാഴ്ച (ഒക്ടോബർ മൂന്ന്) മാത്രമേ കോർപ്പറേഷന്റെ മദ്യശാലകൾ തുറക്കുകയുള്ളു.
രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. അതേസമയം കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ ഇന്നും പതിവുപോലെ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. ഒക്ടോബർ ഒന്നിനും രണ്ടിനുമുള്ള അവധി ദിനങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ മദ്യശാലകളും ബാറുകളും തുറക്കില്ല.