‘തിരുച്ചിദ്രമ്പലം’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ധനുഷിന്റേതായി തിയറ്ററിലെത്തിയിരിക്കുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. ഇന്ന് റീലീസ് ചെയ്‍തിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ധനുഷിന്റെ സഹോദരൻ കൂടിയായ സെല്‍വരാഘവനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യജ്ഞമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഒരു ഗംഭീര സൈക്കോ ത്രില്ലറാണ് എന്നാണ് ‘നാനേ വരവേൻ കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
ഇരട്ട സഹോദരൻമാരായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിരിക്കുന്നത്. സൈക്കോ കഥാപാത്രമായി ധനുഷ് ഞെട്ടിച്ചിരിക്കുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. എൻഗേജ് ചെയ്യിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. യുവൻ ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതവും അഭിനന്ദനം അര്‍ഹിക്കുന്നതാണ് എന്ന് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യങ്ങളില്‍ കുറിപ്പെഴുതിയവര്‍ പറയുന്നു.