കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാക്കിസ്ഥാന് 63 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷാന്‍ മസൂദ് മാത്രമെ പാക് നിരയില്‍ പൊരുതിയുള്ളു. മസൂദിന് പുറമെ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നുള്ളു.
രണ്ടാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും നിറം മങ്ങിയതാണ് പാക്കിസ്ഥാനെ വമ്പന്‍ തോല്‍വിയിലേക്ക് നയിച്ചത്. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 221-3, പാക്കിസ്ഥാന്‍ 20 ഓവറില്‍ 158-8.