ദില്ലി: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസ്സായിരുന്നു. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചാണ് അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം പത്തിനായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മിൽ ട്രെഡ്മിലില്‍ ഓടുന്നതിനിടെയായിരുന്നു രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെയോടെ കുടുംബമാണ് താരം മരണപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചത്.