കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ റിലീസ് തീയതി മാറ്റി. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം പതിപ്പിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്.വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.