അത്തം നാളില്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഭീമന്‍ പൂക്കളമൊരുക്കി തേക്കിന്‍കാട് സായ്ഹാന്ന കൂട്ടായ്മ.

0
59

അത്തം നാളിനെ വരവേറ്റ് തൃശൂര്‍ നഗരം. അത്തം നാളില്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഭീമന്‍ പൂക്കളമൊരുക്കി തേക്കിന്‍കാട് സായ്ഹാന്ന കൂട്ടായ്മ. 60 അടിയോളമുള്ള പൂക്കളമാണ് ഇവിടെ ഒരുക്കിയത്.

ഈ ഭീമന്‍ പൂക്കളം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. സായ്ഹാന്ന കൂട്ടായ്മയിലെ 150 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 1500 കിലോ പൂക്കളാണ് ഇതിന് വേണ്ടി എത്തിച്ചത്. 60 അടിയോളം വ്യാസത്തിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്.

atham

 

LEAVE A REPLY

Please enter your comment!
Please enter your name here