ബെംഗളുരു : അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബലൻസ് സംഭവാന നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷൻ ആംബുലൻസ് സംഭാവന നൽകിയിരിക്കുന്നത്. അപ്പു എക്സ്പ്രസ് എന്നാണ് ആംബുലൻസിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
”പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയിൽ ആവശ്യക്കാര്‍ക്കായി അപ്പു എക്സ്പ്രസ് എന്ന പേരിൽ സൗജന്യ ആംബുലൻസ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നൽകുന്നതിന്റെ സന്തോഷം” – പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടൻ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു.