കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ റിലേ ടീം ഫൈനലിൽ 

0
78

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ റിലേ ടീം ഫൈനലിൽ. യോഗ്യതാ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യൻ ടീം കലാശപ്പോരിന് യോഗ്യത നേടിയത്.

മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്സിലാണ് ഇന്ത്യ പങ്കെടുത്തത്.

അമോജ് ജേക്കബ്ബിന്റെ അവസാന ലാപ്പിലെ കുതിപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ 3:06.97 മിനിറ്റിൽ മത്സരം പൂർത്തീകരിച്ചു. ഹീറ്റ്സിൽ രണ്ടാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കെനിയയാണ് ഒന്നാമത്. എട്ടുടീമുകളാണ് ഫൈനലിൽ മാറ്റുരയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here