ദിസ്പൂർ: രാജ്യമെങ്ങും കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ജങ്ങൾക്കിടയിലേക്ക് ബോധവത്കരണം നടത്തുന്നതിനായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ബാസിഗറിലെ വരികൾ കടമെടുത്ത് അസം പൊലീസ്. അസംപോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് മാസ്കണിഞ്ഞ്, കൈകൾ വിരിച്ചു പിടിച്ച്, ബാസിഗർ സ്റ്റൈലിൽ നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമൂഹിക അകലം എന്ന നിബന്ധനയ്ക്ക് യോജിച്ച വരികളും ഫോട്ടോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ആറടി സാമൂഹിക അകലം പാലിക്കണമെന്നാണ് ഈ ട്വീറ്റും ചിത്രവും ഓർമ്മിപ്പിക്കുന്നത്. “സാമൂഹിക അകല പാലനം ജീവൻ സംരക്ഷിക്കാൻ സഹായിക്കും. അരികിലേക്ക് വരാൻ പലപ്പോഴും വളരെ ദൂരേയ്ക്ക് പോകേണ്ടി വരും. അങ്ങനെ അകലങ്ങളിലേക്ക് പോയതിന് ശേഷം അരികിലേക്ക് മടങ്ങി വരുന്നവരെ മായാജാലക്കാർ എന്നാണ് വിളിക്കാറുള്ളത്. ആറടി അകലത്തിൽ നിൽക്കുക. ബാസിഗർ ആയിരിക്കുക.” അസം പൊലീസ് ട്വിറ്ററിൽ കുറിച്ചു.