ദുരഭിമാനക്കൊല; ദമ്പതികളെ പിതാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു

0
73

ചെന്നൈ:തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും അച്ഛൻ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഒളിച്ചോടി വിവാഹം കഴിച്ചവരെ വീരപട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം.

ആർ.സി. സ്ട്രീറ്റ് സ്വദേശിയായ രേഷ്മ കോവിൽപട്ടിയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അയല്‍വാസി മണികരാജുവുമായി രേഷ്‌മ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രേഷ്‌മയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഇരുവരും ദിവസങ്ങള്‍ക്ക് മുൻപ് വിവാഹിതരായി.തൂത്തുക്കുടിയിലെത്തി വിവാഹം കഴിച്ച് വാടക വീട്ടില്‍ താമസവുമാക്കി. പിന്നീട് വീരപ്പട്ടി പഞ്ചായത്ത് അധികൃതർ ഇവരെ കാണുകയും തിരികെ ഗ്രാമത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.

എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മൂലം ഇരിവരും വാടക വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇരുവരെയും കാണാൻ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പിതാവ് മുത്തുക്കുട്ടി രണ്ടുപേരെയും അരിവാളുകൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണു മുത്തുക്കുട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹങ്ങൾ കോവിൽപട്ടി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷപ്പെട്ട മുത്തുക്കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ബിലാത്തിക്കുളം ഡിഎസ്‌പി പ്രകാശ് സ്ഥലം സന്ദർശിച്ചു. എട്ടയപുരം പൊലീസ് സ്റ്റേഷനു കീഴിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here