തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ കെ. കരുണാകരനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാർത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാൻ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു.
സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാർത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി