പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘കടുവ’. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് പുതിയ വാര്‍ത്ത (Kaapa).
പൃഥ്വിരാജിനൊപ്പം ‘കാപ്പ’ എന്ന സിനിമ ഇന്ന് ആരംഭിക്കുന്നുവെന്ന വിവരം ഷാജി കൈലാസ് തന്നെയാണ് പങ്കുവെച്ചത്. പ്രാര്‍ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്നും ഷാജി കൈലാസ് അഭ്യര്‍ഥിക്കുന്നു. മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.