ജ്യോതിഷ ശാസ്ത്രത്തില്‍ ശനിയുടെ രാശിമാറ്റം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ഒരോ രാശിക്കാരുടെ കര്‍മ്മത്തിന് അനുസരിച്ച് ശനി ഫലം നല്‍കുന്നു എന്നതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ശനിയെ കുറിച്ച് പറയുമ്പോള്‍, ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒരു ഗൃഹമാണ്. അതുകൊണ്ട് ഈ ജാതകരില്‍ മോശം സംഭവിച്ചാലും നല്ലത് സംഭവിച്ചാലും കൂടുതല്‍ കാലം തുടര്‍ന്നുപോകും. വിശ്വാസ പ്രകാരം ശനി ദോഷം ചെയ്യുന്നവര്‍ക്ക് ദോഷവും നല്ലത് ചെയ്യുന്നവര്‍ക്ക് നല്ലതും വരുമെന്നാണ്.
ഇപ്പോള്‍ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ജൂലായ് 12ന് ഇത് മകരരാശിയില്‍ പ്രവേശിക്കും. അതിന് ശേഷം ശനി ജനുവരി വരെ മകര രാശിയില്‍ തുടരും. ശനിയുടെ സാവധാനത്തിലുള്ള സഞ്ചാരമാണ് ഇതിനുള്ള കാരണം. ഈ സമയത്ത് മൂന്ന് രാശിക്കാരെ തേടി വലിയ അനുഗ്രഹമാണ് തേടിയെത്തുന്നത്. ആറ് മാസങ്ങളോളം ഈ അനുഗ്രഹം നിലനില്‍ക്കും.
ഇടവം : ശനിയുടെ മകരരാശിയിലേക്കുള്ള പ്രവേശനം ഇടവരാശിക്കാരില്‍ ഉണ്ടാക്കുന്നത് വലിയ മാറ്റങ്ങളാണ്. എല്ലാ മേഖലകളിലും ഇവര്‍ക്ക് പുരോഗതിയുണ്ടാകും. ജോലി മേഖലയില്‍ ഇവര്‍ക്കുണ്ടാകുന്ന മുന്നേറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഏറെ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പല പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കും.
ധനലാഭം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈ രാശിക്കാരില്‍ കാണാറുണ്ട്. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഒപ്പം പുതിയ ജോലി സാധ്യതകള്‍ നിങ്ങളെ തേടിയെത്തിയേക്കും. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും ഈ രാശിക്കാരില്‍ കാണുന്നു.
ചിങ്ങം : ശനിയുടെ ഈ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സുവര്‍ണകാലമാണ്. ഏറ്റവും വലിയ ആഗ്രങ്ങള്‍ നിങ്ങളുടെ മനസില്‍ തേടിയെത്തുന്ന സമയമാണിത്. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും നിങ്ങളില്‍ വന്ന് ചേരും. ജോലിയില്‍ വിജയ സാധ്യതകള്‍ ഏറെയാണ് ഈ രാശിക്കാര്‍ക്ക്.
പഴയ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടും. മികച്ച കരിയര്‍ ലഭിക്കുന്നതിനൊപ്പം മാനസികമായ എല്ലാ പിരിമുറുക്കത്തില്‍ നിന്നും മോചനം ലഭിക്കും. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ പ്രമോഷനും ഇന്‍ക്രിമെന്റും ലഭ്യമാകും. ഒപ്പം ജോലി സ്ഥലത്ത് മികച്ച അന്തരീക്ഷം ഉടലെടുക്കുകയും ചെയ്യും.
മകരം രാശി : ശനിയുടെ രാശിമാറ്റം മകരത്തിലായതുകൊണ്ട് മകരരാശിക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ രാശിക്കാര്‍ ആഗ്രഹിച്ച ഏത് ജോലിയും ലഭിക്കും. വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും. ഇവര്‍ക്ക് ഈ സമയം എല്ലാ അര്‍ത്ഥത്തിലും വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക.