ടോക്യോ ഒളിമ്പിക്സ് പിന്നിട്ട് മാസങ്ങൾക്ക് ശേഷമുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി ഗെയിംസിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം ജാവലിനിൽ 89.30 മീറ്റർ ദൂരം കണ്ടെത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടൊപ്പം തന്റെ തന്നെ ദേശീയ റെക്കോഡും (88.07) നീരജ് തിരുത്തിയെഴുതി.
കഴിഞ്ഞ വർഷം മാർച്ചിൽ പാട്യാലയിൽ നടന്ന ഗെയിംസിലാണ് നീരജ് 88.07 മീറ്റർ കണ്ടെത്തി ദേശീയ റെക്കോഡിട്ടത്.