തിരുവാർപ്പിൽ കണ്ണന്റെ ഉഷ പായസം .
അമ്പലപ്പുഴ പാൽപായസം പോലെ പ്രസിദ്ധമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉഷ പായസം.പുലർച്ചെ 2 മണിക്ക് പള്ളിയുണർത്തി 2.30 ന് തിരുനട തുറക്കുന്നു.അഭിഷേകത്തിനു ശേഷം ശംഖ് നാദത്തിന്റെ അകമ്പടിയോടെ 3.35 ന് ഉഷ പായസം നിവേദിക്കുന്നു.ഉണ്ടാക്കിയ ഉരുളിയിൽ തന്നെ ശ്രീകോവിലിൽ വെച്ച് നിവേദിക്കുകയാണ് പതിവ്.അഭിഷേകം നടന്ന ഉടൻ തന്നെ ഭഗവാന്റെ മുടി തുവർത്തിയതിനു ശേഷം ഉടൽ തുവർത്തുന്നതിനു മുമ്പാണ് ഉഷനിവേദ്യം ഉടൽ തുവർത്താൻ കാത്തു നിന്നാൽ വിശപ്പു സഹിക്കാതെ ദേവന്റെ കിങ്ങിണി ഊരിപ്പോകും എന്നാണ് വിശ്വാസം.അഞ്ചു നാഴി അരി അമ്പതു പലം ശർക്കര അഞ്ചു തുടം നെയ്യ് അഞ്ചു കദളിപ്പഴം അഞ്ചു കൊട്ടത്തേങ്ങ എന്നിവയാണ് ഉഷപ്പായസത്തിന്റെ കൂട്ട് വളരെ സ്വാദിഷ്ടമായ ഉഷ പായസം ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്
ദിവസം ഒരു നിവേദ്യം മാത്രം….
2024 വരെ ദിവസമെന്നൊണം ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നു