ലൈവ് ചാനൽ വാർത്തകൾ വായിക്കുന്നതിനിടയിൽ അവതാരകർക്ക് അബദ്ധങ്ങൾ പറ്റുന്നത് പതിവാണ്.ഇതിന്റ വീഡിയോകൾ വൈറലാകാറുമുണ്ട്. എന്നാൽ അബദ്ധങ്ങൾ പറ്റിയാലും അത് കാര്യമാക്കാതെ തുടർന്ന് വായിക്കുന്നവരും കാണാം. അത്തരത്തിലൊരു വാർത്താ അവതാരകയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉക്രെയിലുള്ള ഒരു വാർത്താചാനലിൽ നിന്നുള്ളതാണ് വീഡിയോ. വാർത്ത വായിക്കുന്നതിനിടെ വായിൽ നിന്ന് വെപ്പ് പല്ല്അറിയാതെ താഴെ വീഴുന്നതും എന്നാൽ അത് ശ്രദ്ധിക്കാതെ അവതാരക വായന തുടരുന്നതുമാണ് വീഡിയോയിലുള്ളത്. മരിച്കാ പഡാൽകോ എന്ന അവതാരകയുടെ മുൻവശത്തെ പല്ലുകളിൽ ഒന്നാണ് വായനയ്ക്കിടെ അടർന്നുവീണത്. എന്നാൽ അതു കയ്യിലെടുത്ത ശേഷം മരിച്കാ വായന തുടരുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മരിച്കാ തന്നെ രംഗത്തെത്തി. പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ തന്റെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു എന്നാണ് മരിച്ക പറയുന്നത്. അതേസമയം നിരവധി പേരാണ് അവതാരകയ്ക്ക് ആശംസകൾ അറിയിച്ചത്.