ശിവകാര്‍ത്തികേയൻ നായനാകുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. പ്രിൻസ് എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. കെ വി അനുദീപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Prince).
പ്രിൻസ് എന്ന സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘എസ്‍കെ 20’ എത്തുക. എന്തായാലും പുതിയ ചിത്രം ശിവകാര്‍ത്തികേയന്റെ വൻ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.