ടീ ബാഗ് കണ്ടുപിടിച്ചത് ചായ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നില്ല.

0
86

ഇന്ന് നമ്മുടെ ലോകത്തിൽ ചായ കുടിക്കുന്നവരുടെ കണക്കെടുത്താൽ അതിൽ പകുതിയിലധികം ആളുകളും ടീ ബാഗ് ഉപയോഗിച്ച് ചായ കുടിക്കുന്നവരായിരിക്കും. വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നുവെന്നത് തന്നെയാണ് ഈ ടീ ബാഗിനെ ഇത്രയും പ്രശസ്തമാക്കിയതെന്ന് തന്നെ പറയാം. അതിരാവിലെ ഒരു ചായ കുടിക്കാതെ ആ ദിവസം ശരിയാവില്ലന്ന് കരുതുന്നവരാണ് കൂടുതലാളുകളും. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ആർക്കും താഴെ ചായ തിളപ്പിച്ച് ഒരുപാട് സമയം നിൽക്കുവാനുള്ള സമയമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും ടീ ബാഗുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ടീ ബാഗുകളുടെ ഉത്ഭവം എങ്ങനെയാണെന്ന് അറിയുവാൻ എപ്പോഴെങ്കിലും ഒരു ആകാംക്ഷ തോന്നിയിട്ടുണ്ടാവില്ലേ.?

ഒരു ടീ ബാഗ് ചൂടുവെള്ളത്തിലിട്ട് എത്രയും പെട്ടെന്ന് ഒരു ചായ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ അങ്ങനെയൊരു ഉപയോഗം ഇതിനുണ്ടാകും എന്ന് ഒരുപക്ഷേ ഇതിന്റെ യഥാർത്ഥ അവകാശി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. നിർമ്മിച്ച ആൾക്ക് പോലും ഇങ്ങനെയോരു കാര്യം അറിയാമായിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹം തന്റെ തേയില മറ്റുള്ളവരെ പരിചയപെടുത്താൻ വേണ്ടി അയച്ചുകൊടുക്കാൻ ആണ് ആദ്യമായി ബാഗ് പോലെയോരു സംവിധാനം ഉണ്ടാക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തോമസ് എന്നി കച്ചവടക്കാരൻ തന്റെ തേയില കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടി പല ആളുകൾക്കും തേയിലയുടെ ചില സാമ്പിളുകൾ അയച്ചു കൊടുക്കുവാൻ തീരുമാനിക്കുന്നത്. ഇങ്ങനെ സാമ്പിളുകൾ അയച്ചു കൊടുക്കുവാൻ വേണ്ടി തേയില അദ്ദേഹം ചെറിയ ചെറിയ പായ്ക്കറ്റുകളിലാക്കി. പ്ലാസ്റ്റിക് പാക്കറ്റുകൾ ഒന്നും ആയിരുന്നില്ല അദ്ദേഹം ഇതിനു വേണ്ടി ഉപയോഗിച്ചത്. പട്ട് കൊണ്ടുണ്ടാക്കിയ ചെറിയ പാക്കറ്റുകളിലായിരുന്നു തേയില അദ്ദേഹം അയച്ചു കൊടുത്തിരുന്നത്. ഈ തേയില കൂടുതൽ ആളുകൾക്ക് ഇടയിലേക്ക് എത്തുകയായിരുന്നു.

അവരിൽ സമയമില്ലാത്ത ആളുകൾ ഈ പാക്കറ്റിലെ തേയില അതുപോലെതന്നെ ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച നോക്കി. അതോടെ ഇത്തരത്തിലുള്ള ടീ ബാഗുകൾ പ്രചാരത്തിൽ വരുകയായിരുന്നുവെന്നതാണ് സത്യം. പിന്നീടാണ് അദ്ദേഹത്തിന് ഇങ്ങനെയൊരു സാധ്യതകൂടി ഇതിലുണ്ടെന്ന് മനസ്സിലാക്കിയത്. അതിനു ശേഷമാണ് അദ്ദേഹം ടീ ബാഗ് എന്ന ഒരു സങ്കൽപത്തിലേക്ക് എത്തിയത്. വലിയതോതിൽ തന്നെ പിന്നീട് അത് പ്രചാരം നേടുകയും ചെയ്തു. ഒരുപക്ഷേ അദ്ദേഹം പോലും ചിന്തിക്കാത്ത ഒരു രീതിയിലേക്ക് ടീ ബാഗ് പിൽക്കാലത്ത് എത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here