സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ പ്രവേശനോൽസവത്തിന്റെ വർണ്ണ നിറവിൽ

0
381

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്ന് വർണ്ണാഭമായ പ്രവേശനോൽസവം

രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനമൊട്ടാകെ ഇന്ന് സ്ക്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഒരുപാട് പുതിയ പാഠങ്ങളും‌ പാഠഭേദങ്ങളും നിറഞ്ഞ മഹാമാരിക്കാലത്തിന് ശേഷം തുടങ്ങുന്ന അക്കാദമിക വർഷം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ജൂൺ ഒന്നിന്. പൊതുവിദ്യാഭാസ മേഖലയാകെ പുത്തനുണർവ്വിലാണ്. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും ഒരുപാട് വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് ചേരുന്നത് എന്നും ഇത് ആശാവഹമായ ഒരു സംഗതിയാണെന്നും വിദ്യാഭ്യാസ നിരീക്ഷകർ വിലയിരുത്തുന്നു.

പാലക്കാട് ജില്ലയിലെ വണ്ടാഴി സി.വി.എം. ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോൽസവം കഥാകൃത്ത് മഹേന്ദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രാജേഷ് അധ്യക്ഷത‌ വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ വിജയകുമാർ, ഹെഡ്മിസ്ട്രസ് രഞ്ജിനി, ജനപ്രതിനിധികളായ സുജിത രാമുണ്ണി, ശിവദാസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here