ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് 19 പ്രതിരോധം ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് മാസം 20 ലക്ഷം കൊവിഡ് രോഗികള്‍ ഇന്ത്യയിലുണ്ടാവുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പത്ത് ലക്ഷം രോഗികള്‍ എന്ന നില നാം പിന്നിട്ടുകഴിഞ്ഞു. ഈ വേഗതയിലാണ് വൈറസ് വ്യാപനം നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് പത്തോടെ ഇരുപത് ലക്ഷം കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളോട് രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം. നേരത്തെ പത്ത ലക്ഷം രോഗികള്‍ രാജ്യത്തുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍ക്കൊണ്ടുള്ള ട്വീറ്റും രാഹുല്‍ റീ ട്വീറ്റ് ചെയ്തു.