വിസ്മയയുടെ അച്ഛന്‍ തൽക്കാലം താടിയും മുടിയും എടുക്കില്ല

0
360

കൊല്ലം• നീതി കിട്ടിയെങ്കിലും തൽക്കാലം താടിയും മുടിയും എടുക്കില്ലെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍. വിസ്മയയുടെ വിവാഹ ചിത്രങ്ങളില്‍ ക്ലീന്‍ ഷേവ് ചെയ്ത ത്രിവിക്രമന്‍ നായരെയാണ് കാണുന്നത്. എന്നാല്‍ മകള്‍ പോയതോടെ ത്രിവിക്രമന്‍ നായരും ഭാര്യയും മാനസികമായി തകര്‍ന്നു. മകൾ പോയിട്ടിന്നേവരെ അദ്ദേഹം താടിയും മുടിയും എടുത്തിട്ടില്ല.

കയറിയും ഇറങ്ങിയും ഒതുക്കമില്ലാതെ വളർന്ന താടി കണ്ടാല്‍ പഴയ രൂപം കണ്ടിട്ടുള്ള ആരും തിരിച്ചറിയില്ല. വിസ്മയയ്ക്ക് നീതി കിട്ടുന്ന വിധി വന്നെങ്കിലും തൽകാലം മുടിയും താടിയും എടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. മകളുടെ ശബ്ദം ഇപ്പോഴും വീട്ടില്‍ മുഴങ്ങി കേള്‍ക്കുന്നുവെന്ന പ്രതീതിയാണെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. മകളുടെ വേര്‍പാടിന്‍റെ വേദനയില്‍ അലസമായി വളര്‍ന്ന താടിയും മുടിയും ഇനി എത്രകാലമെന്നും ഈ അച്ഛന്‍ തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here